Share this Article
News Malayalam 24x7
പൊലീസുകാരിയുടെ കിടിലന്‍ പാട്ട്; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
swapna police officer

സോഷ്യല്‍ മീഡിയയില്‍  ഹിറ്റായ വായോ വായോ ഞങ്ങടെ കണ്ണൂരിലെക്ക് എന്ന ഗാനം ആലപിച്ച് കൈയ്യടി നേടുകയാണ് കാക്കിക്കുള്ളിലെ കലാകാരി സ്വപ്‌ന. പയ്യന്നൂര്‍ ഡിവൈഎസ്പി ഓഫീസിലെ  എഎസ്ഐയാണ് സ്വപ്‌ന.

ജോലിത്തിരക്കും ഉത്തരവാദിത്തവും ധരാളമുള്ള മേഘലയാണ് പൊലീസുഉദ്യോഗസ്ഥരുടേത് അതിനാല്‍ പലരും തങ്ങളിലെ കലകളെ കുഴിച്ചു മൂടേണ്ടി വരാറുണ്ട് എന്നാല്‍ ജോലിയുടെ സ്വഭാവമനുസരിച്ച് തന്റെ സര്‍ഗ്ഗവാസനകള്‍ ഒപ്പം കൂട്ടുന്നതില്‍ വിജയിച്ചിരിക്കുകയാണ് പയ്യന്നൂര്‍ ഡി വൈ എസ് പി ഓഫീസിലെ എഎസ്‌ഐ സ്വപ്‌ന.

റിട്ടയേഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായ കരിവെള്ളൂരെ പി വി നിര്‍മലയാണ് പാട്ട് എഴുതിയത്. സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും  ബിഎഡുമുള്ള സ്വപ്നയ്ക്ക് അധ്യാപക വൃത്തിയോടും ഏറെ താത്പര്യമുണ്ട്. കേരളത്തില്‍ അങ്ങോള മിങ്ങോളം ബോധവല്‍ക്കരണ ക്ലാസുകള്‍ നയിക്കുന്ന വനിതാ പോലീസംഗം കൂടിയാണ് സ്വപ്ന. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories