എറണാകുളം മലയാറ്റൂര്‍ ഇല്ലിത്തോട്ടില്‍ കാട്ടാന കൂട്ടം വീട് തകര്‍ത്തു. ഇല്ലിത്തോട് സ്വദേശി ശശിയുടെ വീടാണ് കാട്ടാന കൂട്ടത്തിന്റെ ആക്രമണത്തില്‍ തകര്‍ന്നത്.വീടിന്റെ ഭിത്തി ദേഹത്ത് വീണ് ശശിയുടെ ഭാര്യ വിജിക്ക് പരിക്കേറ്റു. ആനക്കൂട്ടത്തെ നാട്ടുകാരും വനംവകുപ്പും ചേര്‍ന്ന് കാട്ടിലേക്ക് തുരത്തി.