മലപ്പുറത്ത് കടുവയുടെ നഖം വില്‍ക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍ . വഴിക്കടവ് സ്വദേശി അഷറഫാണ് വനം വിജിലന്‍സിന്റെ പിടിയിലായത് . 25,000 രൂപ മുതല്‍ 50,000 രൂപ വരെ വിലയിട്ട് മൂന്ന് നഖങ്ങളാണ് ഇയാള്‍ വില്‍ക്കാന്‍ ശ്രമിച്ചത്. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത് .
മൂന്ന് മാസം മുമ്പ് തൃശ്ശൂരില്‍ നിന്നാണ് അഷറഫിന് നഖങ്ങള്‍ ലഭിച്ചത്. ഇതില്‍ മൂന്നെണ്ണം വിറ്റു . ഒന്നിന് 500 രൂപ നിരക്കിലാണ് ഇയാള്‍ക്ക് നഖങ്ങള്‍ ലഭിച്ചത്. വനം വിജിലന്‍സ് റെയ്ഞ്ച് ഓഫീസര്‍ വി. ബിജേഷ് കുമാറിന്റെ നേതൃത്വത്തിലുളള സംഘമാണ് പ്രതിയെ പിടികൂടിയത്.