Share this Article
News Malayalam 24x7
വീട് ഇടിഞ്ഞ് ഭൂമിക്കടിയിലേക്ക് താഴ്ന്നു; കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
വെബ് ടീം
posted on 05-08-2024
16 min read
house-collapsed-in-olavanna

ഒളവണ്ണ: കോഴിക്കോട് ഒളവണ്ണയിൽ വീട് ഇടിഞ്ഞ് ഭൂമിക്കടിയിലേക്ക് താഴ്ന്നു. സക്കീർ എന്നയാളുടെ വീടാണ് തകർന്നത്.

വലിയ ശബ്ദത്തോടെ വീട് ഇടിഞ്ഞു താഴുകയായിരുന്നു. താഴത്തെ നില പൂർണമായും മണ്ണിനടിയിലായി. വീട്ടിലുണ്ടായിരുന്നവർ ഓടി മാറിയതിനാൽ വലിയ അപകടമാണ് ഒഴിവായത്. പ്രദേശത്ത് മുൻപ് ചതിപ്പു നിലമായിരുന്നെന്നാണ് വിവരം.


അപകടസമയത്ത് സക്കീർ ജോലിക്ക് പോയതായിരുന്നു. മകൾ അവരുടെ മൂത്ത കുട്ടിയെ സ്കൂളിൽ കൊണ്ടുവിടാനും പോയതായിരുന്നു. വീട്ടിലുണ്ടായിരുന്ന സക്കീറിന്റെ ഭാര്യയും കൊച്ചുമകൻ മിൻസാലും പുറത്തേക്കോടി രക്ഷപ്പെടുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories