ജൂനിയര്‍ അഭിഭാഷകയെ മര്‍ദ്ദിച്ച കേസിൽ സീനിയർ അഭിഭാഷകൻ ബെയിലിനെ കണ്ടെത്താനകാതെ പോലീസ്. പ്രതി ഫോൺ സ്വിച്ച് ഓഫ് ചെയ്ത് കടന്നു കളഞ്ഞതായി വിവരം. അതേസമയം, ബെയിലിൻ ദാസിന് എതിരായ എഫ്ഐആറിൽ ഗുരുതരമായ മൊഴിയാണ് രേഖപ്പെടുത്തിയത്. രണ്ട് തവണ സീനിയർ അഭിഭാഷകൻ മർദ്ദിച്ചെന്നും ആദ്യ അടിയില്‍ താഴെ വീണ ശ്യാമിലിയെ എഴുന്നേറ്റ് വന്നപ്പോള്‍ വീണ്ടും അടിച്ചു എന്നുമാണ് മൊഴി.