Share this Article
News Malayalam 24x7
അമ്മ വഴക്കുപറഞ്ഞതിന്റെ വിഷമത്തില്‍ പത്തുവയസുകാരന്‍ ജീവനൊടുക്കി
the boy who  committed suicide

തൃശ്ശൂര്‍ ചേലക്കരയില്‍ പത്തുവയസുകാരനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചീപ്പാറവീട്ടില്‍ അബ്ദുള്‍സിയാദിന്റെ മകന്‍ അസിം സായിദാണ് മരിച്ചത്. ഇന്നലെ  രാത്രിയായിരുന്നു സംഭവം.

ചേലക്കര ഗവ എസ്എംടി സ്‌കൂളിലെ 5-ാം ക്ലാസ് വിദ്യാര്‍ഥിയാണ് അസിം. സ്‌കൂളില്‍ നിന്നും നേരം വൈകി എത്തിയത് മാതാവ് ചോദ്യം ചെയ്തതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യയെന്നാണ് നിഗമനം. ചേലക്കര പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories