Share this Article
News Malayalam 24x7
വര്‍ക്കലയില്‍ വീട്ടില്‍ നിന്നും മാരക മയക്കുമരുന്നുകള്‍ പിടികൂടി
Defendants

തിരുവനന്തപുരം വര്‍ക്കലയില്‍ വീട്ടില്‍ നിന്നും മാരക മയക്കുമരുന്നുകള്‍ പിടികൂടി. വര്‍ക്കല കാപ്പില്‍ സ്വദേശി പാര്‍ത്ഥന്‍, നെയ്യാറ്റിന്‍കര സ്വദേശി അഭിജിത്ത് എന്നിവരെയാണ് പിടികൂടിയത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായാണ് റൂറല്‍ ജില്ലാ പോലീസ് മേധാവി ശ്രീമതി കിരണ്‍ നാരായണന്‍ ഐപിഎസിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ പിടികൂടിയത്. പാര്‍ത്ഥന്റെ വീട്ടില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 29ഗ്രാം എംഡിഎംഎയുല്‍പ്പെടെ മാരക മയക്കുമരുന്നുകളാണ് പിടിച്ചെടുത്തത്. 

വിപണിയില്‍ മൂന്ന് ലക്ഷത്തോളം രൂപ വില വരുമെന്നാണ് പോലീസ് നിഗമനം. ബാംഗ്ലൂരില്‍ നിന്നും ട്രെയിന്‍ മാര്‍ഗ്ഗം കടത്തിവരുന്ന മയക്കുമരുന്നുകളുടെ വില്‍പ്പന കുട്ടികളെയും വിനോദസഞ്ചാരികളെയും ലക്ഷ്യമിട്ടാണെന്നും പിടിയിലായ പാര്‍ത്ഥന്‍ നിരവധി കേസുകളില്‍ പ്രതിയാണെന്നും പോലീസ് പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories