Share this Article
News Malayalam 24x7
നിരവധി കേസുകളില്‍ പ്രതിയായ വാഹന മോഷ്ടാവിനെ ഒല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു
The Ollur police have arrested a vehicle thief accused in several cases

നിരവധി കേസുകളിൽ പ്രതിയായ വാഹന മോഷ്ടാവിനെ തൃശ്ശൂർ  ഒല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു.. 44 വയസ്സുള്ള ബാബു എന്ന ''സോഡ ബാബു''  ആണ് അറസ്റ്റിലായത്.മരത്താക്കരയിൽ നിന്നും  ബുള്ളറ്റും, കുട്ടനെല്ലൂരിൽ നിന്നും  സ്കൂട്ടറും  മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.

മോഷണത്തിന് ശേഷം   തമിഴ്നാട്ടിലേക്ക് കടന്ന പ്രതിയെ ഒല്ലൂർ പോലീസ് തമിഴ്നാട്ടിൽ എത്തിയാണ് പിടികൂടിയത്. ഒല്ലൂർ എസ് ഐ  സുജിത്ത്, സി പി ഓ മാരായ  അഭിഷ് ആന്റണി, നിധിഷ് എന്നിവർ ചേർന്നാണ്  പ്രതിയെ പിടികൂടിയത്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories