മാർത്താണ്ഡത്ത് നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ അമ്മ അറസ്റ്റിൽ. കാട്ടുവള സ്വദേശിനി ബെനിറ്റ ജയയാണ് (21) അറസ്റ്റിലായത്. കുട്ടിയുടെ വായിൽ ടിഷ്യു പേപ്പർ തിരുകിക്കയറ്റിയാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് അറിയിച്ചു.
ഭർത്താവ് കുട്ടിയോട് കൂടുതൽ സ്നേഹം പ്രകടിപ്പിച്ചത് ബെനിറ്റയിൽ മാനസിക വിഷമമുണ്ടാക്കിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. സാധാരണയായി സ്ത്രീകൾക്ക് ഉണ്ടാകുന്ന പോസ്റ്റ് പാർട്ടം ഡിപ്രഷൻ എന്ന അവസ്ഥ യുവതിക്ക് ഉണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു.
42 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് ക്രൂരമായി കൊലപ്പെടുത്തിയത്. ബെനിറ്റ മാതാപിതാക്കൾക്കൊപ്പമാണ് താമസിച്ചിരുന്നത്. കേസിൽ കൂടുതൽ വിവരങ്ങൾക്കായി പോലീസ് അന്വേഷണം തുടരുകയാണ്.