Share this Article
KERALAVISION TELEVISION AWARDS 2025
'ശസ്ത്രക്രിയയ്ക്കിടെ നെഞ്ചിൽ സർജിക്കൽ ട്യൂബ് കുടുങ്ങി';എക്സ്റേ എടുത്തപ്പോൾ നെഞ്ചിൽ 50 cm നീളമുള്ള വയർ; ചികിത്സാപിഴവെന്ന് ആരോപണം,ഡോക്ടർ കയ്യൊഴിഞ്ഞെന്ന് പരാതി
വെബ് ടീം
posted on 27-08-2025
1 min read
operation

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സാപിഴവെന്ന് ആരോപണം. ശസ്ത്രക്രിയയ്ക്കിടെ നെഞ്ചിൽ സർജിക്കൽ ട്യൂബ് കുടുങ്ങിയെന്ന് കാട്ടാക്കട സ്വദേശിയായ യുവതി ആരോപിച്ചു. 50 സെന്റിമീറ്റർ നീളമുള്ള ട്യൂബ് ആണ് കുടുങ്ങിയത്. ഇതുമായി ബന്ധപ്പെട്ട് യുവതി ആരോഗ്യ വകുപ്പിൽ പരാതി നൽകിയിട്ടുണ്ട്.

രണ്ട് വർഷം മുൻപ് നടന്ന തൈറോയ്ഡ് ശസ്ത്രക്രിയയ്ക്കിടെയാണ് ട്യൂബ് കുടുങ്ങിയതെന്നാണ് യുവതി പറയുന്നത്. കഫക്കെട്ട് വന്നപ്പോൾ എക്സ് റേ എടുത്തപ്പോഴാണ് നെഞ്ചിൽ ട്യൂബ് കിടക്കുന്നതായി അറിഞ്ഞതെന്നും യുവതി പറയുന്നു. ശാസ്ത്രക്രിയ നടത്തിയ ഡോക്ടർ ഒഴിഞ്ഞു മാറുകയാണെന്നും ആരോപണമുണ്ട്.

പിന്നീട് ജന.ആശുപത്രിയിലെ ഡോക്ടറുടെ നിർദ്ദേശപ്രകാരം ശ്രീചിത്ര ആശുപത്രിയിൽ ചികിത്സ തേടി. സി.റ്റി സ്കാനിൽ വയർ രക്തകുഴലുമായി ഒട്ടി ചേർന്നെന്നും എടുക്കാൻ കഴിയില്ലെന്നും അറിയിച്ചു. ഇതോടെ ജന.ആശുപത്രിയിലെ ഡോക്ടർ   കയ്യൊഴിഞ്ഞെന്നും യുവതി ആരോപിച്ചു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories