Share this Article
News Malayalam 24x7
അധ്യാപികയെ മരിച്ച നിലയില്‍ കണ്ടെത്തി; വിവരമറിഞ്ഞ് മകൾ ജീവനൊടുക്കാൻ ശ്രമിച്ചു
വെബ് ടീം
posted on 06-06-2024
1 min read
high-school-teacher-found-dead

തൃത്താല: ഹൈസ്കൂള്‍ അധ്യാപികയെ കിടപ്പു മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാതാവിന്‍റെ മരണത്തില്‍ മനംനൊന്ത് ജീവനൊടുക്കാൻ ശ്രമിച്ച മകള്‍ ചികിത്സയിലാണ്. പരുതൂര്‍ പഞ്ചായത്തില്‍ മൂര്‍ക്കതൊടിയില്‍ മുന്‍ സൈനികന്‍ പീതാംബരന്‍റെ ഭാര്യ സജിനി(44)ആണ് മരിച്ചത്.

കുടുംബത്തിലെ അസ്വാരസ്യങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. പരുതൂര്‍ ഹൈസ്കൂളിലെ അധ്യാപികയാണ് മരിച്ച സജിനി. മാതാവിന്‍റെ വിയോഗത്തില്‍ മനംനൊന്ത മകള്‍ അമിതമായ ഗുളികകള്‍ കഴിച്ച് അബോധാവസ്ഥയില്‍ പട്ടാമ്പി ആശുപത്രിയില്‍ ചികിത്സയിലാണ്. തൃത്താല പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories