Share this Article
Union Budget
ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് പുഴയിലേക്ക് ചാടി അധ്യാപിക മരിച്ചു
വെബ് ടീം
posted on 04-06-2025
1 min read
SINTHOL

തൃശൂർ: ചാലക്കുടിയിൽ ട്രെയിനിൽ നിന്ന് പുഴയിലേക്ക് ചാടി അധ്യാപിക മരിച്ചു.ചെറുതുരുത്തി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ സോഷ്യളോജി അധ്യാപിക സിന്തോൾ ആണ് മരിച്ചത്.ഫയർഫോഴ്സും പൊലീസും പുഴയിൽ നടത്തിയ തെരച്ചിലിലാണ് മൃതദേഹം  കണ്ടെത്തിയത്.

വൈകിട്ട് ഏഴുമണിയോടെയാണ് നിലമ്പൂർ - കോട്ടയം പാസഞ്ചറിൽ നിന്നും അധ്യാപിക ചാലക്കുടി പുഴയിലേക്ക് ചാടിയത്.സഹയാത്രികയോട് പേര് വിവരങ്ങൾ നൽകിയിരുന്നതിനാൽ ട്രെയിനിൽ നിന്ന് ചാടിയത് ആരെന്ന് പൊലീസിന് എളുപ്പം തിരിച്ചറിയാൻ സാധിച്ചിരുന്നു. കയ്യിലുണ്ടായിരുന്ന ബാഗുമായാണ്   ടീച്ചർ ചാടിയതെന്നും കമ്പിയിൽ ഇടിച്ച ശേഷമാണ് പുഴയിലേക്ക് വീണതെന്നും ദൃക്‌സാക്ഷി പറഞ്ഞു.

ചാലക്കുടി പോലീസും ഫയർഫോഴ്സും  പുഴയിൽ ഏറെ നേരം നടത്തിയ തിരച്ചിലിന് ഒടുവിലാണ്  മൃതദേഹം കണ്ടെത്തിയത്. മൂന്ന് ദിവസം മുൻപാണ് സിന്തോൾ ചെറുതുരുത്തി ഗവ. ഹയർ സെക്കൻഡറി സ്കൂളിലേക്ക് കോഴിക്കോട് നിന്നും സ്ഥലംമാറ്റം ലഭിച്ചു എത്തിയത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories