Share this Article
KERALAVISION TELEVISION AWARDS 2025
തൃശൂര്‍ തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തില്‍ മോഷണം
Theft at Thiruvilvamala Vilvadrinath Temple, Thrissur

തൃശൂർ തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിൽ മോഷണം. ഇന്ന്  പുലർച്ചെയോടെയാണ് സംഭവം.നാലമ്പലത്തിനകത്ത് ഓടു പൊളിച്ച് കടന്ന മോഷ്ടാവ്  കൗണ്ടർ പൊളിച്ചാണ്  മോഷണം നടത്തിയിരിക്കുന്നത്.

രാവിലെ അഞ്ചിന് കൗണ്ടർ തുറക്കാനെത്തിയ ജീവനക്കാരാണ് വിവരം അറിഞ്ഞത്. ഒരു ലക്ഷത്തിലധികം രൂപ നഷ്ടപ്പെട്ടതായാണ് പ്രാഥമിക വിവരം. ഉടൻ പഴയന്നൂർ പോലീസിൽ വിവരം അറിയിച്ചു. പതിവ് ചടങ്ങുകൾക്കും ദർശനത്തിനും മുടക്കം വരുത്തിയിട്ടില്ല.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories