കോഴിക്കോട് മുക്കം പെരുമ്പടപ്പിൽ പ്രവർത്തിക്കുന്ന ബിവറേജ് ഔട്ട്ലെറ്റ് അടച്ചു പൂട്ടും. മുക്കം നഗരസഭ ഭരണസമിതി യോഗത്തിന്‍റേതാണ് തീരുമാനം. നിലവിൽ നൽകിയ ലൈസൻസ് റദാക്കും. ബിവറേജസ് ഔട്ട്‌ലറ്റ് പൂട്ടണം എന്നാവശ്യപ്പെട്ട് മുക്കം അഗസ്ത്യമുഴി സ്വദേശി ഹൈക്കോടതിയെ സമീപിച്ചിരുന്നു.പരാതിക്കാരനെയും ബിവറേജ് അധികൃതരെയും കേട്ട് തീരുമാനമെടുക്കാൻ മുക്കം നഗരസഭയ്ക്ക് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. ഇതുപ്രകാരമാണ് ഇന്നു ചേർന്ന ഭരണസമിതി യോഗം ലൈസൻസ് റദ്ധാക്കാനുള്ള തീരുമാനം എടുത്തത്.