മലപ്പുറം വളാഞ്ചേരി പെരിന്തൽമണ്ണ റോഡിൽ ടോറസ് ലോറിയിൽ സ്കൂട്ടറിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു.മൂന്നാക്കൽ സ്വദേശിനി ജംഷീനയാണ് മരിച്ചത്.ഉച്ചയ്ക്ക് ഒരുമണിയോടെയാണ് അപകടം.
അപകടമുണ്ടായ സ്ഥലത്ത് വച്ച് തന്നെ ജംഷീന മരിച്ചു.മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരൂർ ആശുപത്രിയിലേക്ക് കൊണ്ടുപോകും.