Share this Article
ആലപ്പുഴയിൽ പക്ഷിപ്പനി; കോഴി, താറാവ്, മുട്ട, ഇറച്ചി വിൽപ്പനയ്ക്ക് ഒരാഴ്ച നിരോധനം; മനുഷ്യരിലേക്കും പകരാൻ സാധ്യത
വെബ് ടീം
1 hours 56 Minutes Ago
1 min read
birdflu

ആലപ്പുഴ: ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ രോഗവ്യാപനം തടയുന്നതിനായി നിരീക്ഷണ മേഖലയിൽ ഒരാഴ്ചത്തേക്ക് കോഴി, താറാവ് ഉൾപ്പെടെയുള്ള വളർത്തുപക്ഷികളുടെയും മുട്ട, ഇറച്ചി തുടങ്ങിയ ഉൽപ്പന്നങ്ങളുടെയും വിപണനവും കടത്തലും നിരോധിച്ചു. രോഗപ്രഭവ കേന്ദ്രങ്ങളുടെ 10 കിലോമീറ്റർ ചുറ്റളവിൽ വരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലാണ് ജില്ലാ കളക്ടർ നിരോധനം ഏർപ്പെടുത്തിയത്. ചൊവ്വാഴ്ച ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന അടിയന്തര യോഗത്തിലാണ് തീരുമാനം.

ആലപ്പുഴ നഗരസഭയിലെ 13 വാർഡുകളും ഹരിപ്പാട്, മാവേലിക്കര നഗരസഭകളും നിരോധന പരിധിയിൽ ആലപ്പുഴ നഗരസഭയിലെ ബീച്ച്, കുതിരപ്പന്തി, മുല്ലാത്തുവളപ്പ്, തിരുവമ്പാടി, പഴവീട്, പള്ളാത്തുരുത്തി, വാടയ്ക്കൽ, ഗുരുമന്ദിരം, ഇരവുകാട്, ഹൗസിംഗ് കോളനി, കൈതവന, സനാതനപുരം, കളർകോട് വാർഡുകളിലാണ് നിയന്ത്രണം.ഹരിപ്പാട്, മാവേലിക്കര നഗരസഭകൾക്ക് പുറമെ അമ്പലപ്പുഴ സൗത്ത്, അമ്പലപ്പുഴ നോർത്ത്, പുന്നപ്ര സൗത്ത്, പുന്നപ്ര നോർത്ത്, പുറക്കാട്, കൈനകരി, ചമ്പക്കുളം, രാമങ്കരി, വെളിയനാട്, പുളിങ്കുന്ന്, നെടുമുടി, തലവടി, പാണ്ടനാട്, എടത്വ, തകഴി, ബുധനൂർ, പത്തിയൂർ, കരുവാറ്റ, കുമാരപുരം, കാർത്തികപ്പള്ളി, ചിങ്ങോലി, വീയപുരം, പള്ളിപ്പാട്, മാവേലിക്കര തെക്കേക്കര, തഴക്കര, ചെറിയനാട്, പുലിയൂർ, ചെറുതന, ആറാട്ടുപുഴ, ചെട്ടികുളങ്ങര, ചെന്നിത്തല, മാന്നാർ, നിരണം, കടപ്ര, നെടുമ്പ്രം, പുളിക്കീഴ് ഗ്രാമപഞ്ചായത്തുകളിലും നിരോധനം ബാധകമാണ്. പട്ടികയിലെ അവസാന നാല് ഗ്രാമപഞ്ചായത്തുകൾ പത്തനംതിട്ട ജില്ലയിലാണ്. 



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories