Share this Article
News Malayalam 24x7
നിർമാണത്തിലിരുന്ന ദേശീയപാത തകർന്നുവീണു; സർവീസ് റോഡ് ഇടിഞ്ഞു താഴ്ന്നു; അന്വേഷണത്തിന് നിർദേശം നൽകി മന്ത്രി മുഹമ്മദ് റിയാസ്
വെബ് ടീം
posted on 05-12-2025
1 min read
highway

കൊല്ലം കൊട്ടിയം മൈലക്കാട് നിർമാണത്തിൽ ഇരുന്ന ദേശീയപാത തകർന്നു വീണു. സ്കൂൾ ബസ് അടക്കം 4 വാഹനങ്ങൾ ഇതിനിടയിൽ അകപ്പെട്ടു. ദേശീയപാതയോട് ചേർന്ന സർവീസ് റോഡും അപകടത്തിൽ ഇടിഞ്ഞു താണു. കുട്ടികളടക്കമുണ്ടായിരുന്ന വാഹനത്തിൽ നിന്ന് എല്ലാവരെയും പുറത്തെത്തിച്ചു. ആർക്കും പരുക്കുകൾ ഇല്ല. സ്ഥലത്ത് ഗതാഗത കുരുക്ക് തുടരുകയാണ്. വലിയ രീതിയിലുള്ള അപകടമാണ് ഉണ്ടായിരിക്കുന്നത്. 500 മീറ്റർ ദൂരത്തിലാണ് ദേശീയപാത ഇടിഞ്ഞു വീണിരിക്കുന്നത്.വയലുകളാൽ ചുറ്റപ്പെട്ട പ്രദേശമാണിത്.റോഡ് ഉയരത്തിൽ നിർമിക്കുന്നതിന്റെ ഭാഗമായി മണ്ണിട്ട് പൊക്കിയ ഭാഗമാണ് ഇടിഞ്ഞു താഴ്ന്നത്.

ശാസ്ത്രീയ പഠനങ്ങൾ നടത്തിയാണ് നിർമാണങ്ങൾ ആരംഭിച്ചതെന്നാണ് കമ്പനി അറിയിച്ചത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories