Share this Article
KERALAVISION TELEVISION AWARDS 2025
തൃശ്ശൂർ കേച്ചേരിയിൽ കെഎസ്ആർടിസി ബസ്സിന് പുറകിൽ സ്വകാര്യ ബസടിച്ച് അപകടം
Accident in Thrissur Kecheri by private bus behind KSRTC bus

തൃശ്ശൂർ കേച്ചേരിയിൽ  കെഎസ്ആർടിസി ബസ്സിന് പുറകിൽ സ്വകാര്യ ബസടിച്ച് അപകടം. 15 പേർക്ക് പരിക്കേറ്റു. രാവിലെ 9 മണിയോടെയാണ് അപകടമുണ്ടായത്. തൃശ്ശൂർ ഭാഗത്തുനിന്നും കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിന് പുറകിൽ സ്വകാര്യബസ് ഇടിക്കുകയായിരുന്നു.  അപകടത്തിൽ ഇരു ബസ്സുകൾക്കും കേടുപാടുകൾ സംഭവിച്ചു.



പരിക്കേറ്റവരെ കേച്ചേരി ആക്ട്സ് ആംബുലൻസ് പ്രവർത്തകർ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് കേച്ചേരിയിൽ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. കുന്നംകുളം സബ് ഇൻസ്പെക്ടർ ജ്യോതിസിന്റെ നേതൃത്വത്തിലുള്ള പോലീസ സംഘം സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ച്  വാഹനങ്ങൾ റോഡിൽ നിന്ന് മാറ്റി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories