കൊച്ചിയില്‍ എംഡിഎംഎയുമായി രണ്ട് ഐടി ജീവനക്കാര്‍ പിടിയില്‍. ലക്ഷദ്വീപ് സ്വദേശിനി ഫരീദ, മൂവാറ്റുപുഴ സ്വദേശി ശിവജിത്ത് എന്നിവരാണ് പിടിയിലായത്. പളളിമുക്കിലെ ഒരു ലോഡ്ജില്‍ നിന്നാണ് ഇവരെ പിടികൂടിയിരിക്കുന്നത്.ഇവരില്‍ നിന്നും 4 ഗ്രാം MDMA യും 30 LSD സ്റ്റാമ്പും പിടികൂടി. വിപണിയില്‍ ഒരു ലക്ഷത്തിലേറെ വില വരുന്ന ലഹരി മരുന്നുമായിട്ടാണ് ഇവരെ എക്‌സൈസ് പിടികൂടിയത്.