Share this Article
News Malayalam 24x7
കാപ്പാ ലിസ്റ്റില്‍ ഉള്‍പ്പെട്ട പ്രതിയെ 21 കിലോഗ്രാം കഞ്ചാവുമായി ഇടുക്കിയില്‍ പിടികൂടി
Defendant

കാപ്പാ ലിസ്റ്റിൽ ഉൾപ്പെട്ട പ്രതിയെ 21 കിലോഗ്രാം കഞ്ചാവുമായ് ഇടുക്കി എക്സൈസ് സംഘം പിടികൂടി.ബൈസൻവാലി ഇരുപത് ഏക്കർ കളക്കാച്ചി വിളയിൽ മഹേഷ് (20) ആണ് എക്സൈസ് സംഘത്തിന്റെ പിടിയിൽ ആയത്.

വിൽപ്പനക്കായി ആന്ത്രാ യിൽ നിന്ന് എത്തിച്ച 21 Kg ഉണക്ക ഗഞ്ചാവാണ് ഇടുക്കി എക്സൈസ് സംഘം കുഞ്ചിതണ്ണി, എല്ലെക്കല്ലിലെ വാടകവീട്ടിൽ നിന്ന് പിടികൂടിയത്.ഇടുക്കി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മിഥുൻലാലിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്നാണ് പ്രതിയെ വീട് വളഞ്ഞ് മൽപ്പിടുത്തത്തിലൂടെ കിഴ്പ്പെടുത്തിയത്.ആറ് ഓളം ക്രമിനൽ കേസിലെ പ്രതിയാണ് പിടികൂടിയ മഹേഷ്.

എസ്.ബി വിജയകുമാർ ,ഷാജി ജയിംസ്, നെബു ,തോമസ് ജോൺ , എന്നിവരുടെ നേതൃത്വത്തിൽ ഉള്ള എക്സൈസ് സംഘം ആണ്  പ്രതിയെ പിടികൂടിയത് . പ്രതിതിയെ ഇന്ന് കോടതിയിൽ ഹാജർ ആക്കും

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories