Share this Article
KERALAVISION TELEVISION AWARDS 2025
യുവതിയെ ഭർതൃവീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ
വെബ് ടീം
posted on 18-11-2024
1 min read
HUSBAND ARRESTED

ആലപ്പുഴയിൽ യുവതിയെ ഭർതൃവീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ആര്യാട് ഐക്യഭാരതം സ്വദേശി സ്വാതിയുടെ (28) മരണത്തിൽ സുമിത്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

സ്വാതിയുടെ വീട്ടുകാർ നൽകിയ പരാതിയിലാണ് നടപടി.

ഒക്ടോബർ 6 നാണ് ഭർതൃവീട്ടിലാണ് സ്വാതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്നാണ് സുമിത്തിനെതിരെ സ്വാതിയുടെ വീട്ടുകാർ പരാതി നൽകിയത്. സുമിത്ത് തന്നെ ഉപദ്രവിക്കുമായിരുന്നെന്ന് സ്വാതി വീട്ടുകാരോട് പറഞ്ഞിരുന്നതായാണ് പരാതിയിൽ പറയുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories