Share this Article
News Malayalam 24x7
കൊട്ടിയൂര്‍ വൈശാഖ മഹോത്സവം; തിരുവോണം ആരാധന ഇന്ന് നടക്കും
Kottiyoor Vaishakha Mahotsavam

കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിലെ നാല് ആരാധനകളില്‍ ആദ്യത്തെ ആരാധന പൂജയായ തിരുവോണം ആരാധന ഇന്ന് നടക്കും. ഉച്ചയ്ക്ക് പൊന്നിന്‍ ശീവേലിയും, ആരാധനസദ്യയും നടത്തും.


എഴുന്നള്ളിച്ച് കൊണ്ടുവരുന്ന പഞ്ചഗവ്യവും ബാവലിപ്പുഴയില്‍ തേടന്‍വാര്യര്‍ കുത്തുവിളക്കോടെ സ്വീകരിച്ച് ഭഗവാന്റെ സന്നിധിയില്‍ എത്തിക്കും. പാലമൃത് നിറച്ച് അവയെ വാട്ടിയ ഇലകൊണ്ട് മൂടികെട്ടി കവുങ്ങ് നാരുകൊണ്ട് ബന്ധിച്ച് തലയിലേറ്റി കാല്‍നടയായി കൊട്ടിയൂരില്‍ എത്തിക്കുന്ന പാലമൃതാണ് ആരധാനയ്ക്കായി ഉപയോഗിക്കുക. 


ഉഷപൂജയ്ക്ക് ശേഷമാണ് ആരാധാന പൂജ നടക്കുക. തുടര്‍ന്ന് നിവേദ്യപൂജ കഴിഞ്ഞാല്‍ ശീവേലിയ്ക്ക് സമയം അറിയിച്ച് ശീവേലിയ്ക്ക് വിളിക്കുന്നതോടെ എഴുന്നള്ളത്തിന് തുടക്കമാകും. തിരുവോണം ആരാധന ദിവസം മുതല്‍ ശീവേലിയ്ക്ക് വിശേഷ വാദ്യങ്ങള്‍ ആരംഭിക്കും. 


ആനകള്‍ക്ക് സ്വര്‍ണവും വെള്ളിയും കൊണ്ട് അലങ്കരിച്ച നെറ്റിപ്പട്ടവും മറ്റ് അലങ്കാരങ്ങളും ഉണ്ടാവുകയും ചെയ്യും. മാത്രമല്ല ആരാധന ദിവസങ്ങളില്‍ ഭണ്ഡാരങ്ങള്‍ സ്വര്‍ണക്കുടം വെള്ളിക്കുടം വഴിവിളക്ക് വെള്ളിത്തട്ട് തുടങ്ങിയവ ശീവേലിയ്ക്ക് അകമ്പടിയായി ഉണ്ടാകും. തിരുവോണം ആരാധന മുതലാണ് പഞ്ചവാദ്യങ്ങള്‍ക്ക് തുടക്കമാകുക. പഞ്ചഗവ്യവും കൊണ്ടുവന്ന വസ്തുക്കളും ഉപയോഗിച്ച് കളഭം തയ്യാറാക്കി അഭിഷേകം ചെയ്യും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories