Share this Article
News Malayalam 24x7
തൃശ്ശൂര്‍ ആമ്പല്ലൂരില്‍ നിയന്ത്രണം വിട്ട കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വഴിയാത്രക്കാരന്‍ മരിച്ചു
A passer-by died after being hit by a car that went out of control in Thrissur

തൃശ്ശൂര്‍ ആമ്പല്ലൂരില്‍ നിയന്ത്രണം വിട്ട കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വഴിയാത്രക്കാരന്‍ മരിച്ചു. വെണ്ടോർ സ്വദേശി 65 വയസ്സുള്ള കുന്നത്ത് ജോർജ് ആണ് മരിച്ചത്. അളഗപ്പ നഗര്‍  യൂണിയന്‍ സ്റ്റോപ്പിനു സമീപം  ഇന്നലെ ഉച്ചതിരിഞ്ഞ് ആയിരുന്നു അപകടം.

ജോര്‍ജ്ജിനെ ഇടിച്ച ശേഷം സമീപത്തെ വെെദ്യുത പോസ്റ്റും തകര്‍ത്താണ് കാര്‍ നിന്നത്. ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്നിനായിരുന്നു അപകടം. നിയന്ത്രണം വിട്ട കാർ  ജോർജിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ജോർജിനെ ആദ്യം  തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  പിന്നീട് വിദഗ്ദ ചികിത്സക്കായി മുളംകുന്നത്ത്കാവ് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും  രാത്രി 11 ഓടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. 


മരക്കമ്പനി തൊഴിലാളിയായ ജോർജ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടയായിരുന്നു അപകടം. ജോര്‍ജ്ജിനെ ഇടിച്ച് തെറിപ്പിച്ച ശേഷം കാര്‍  സമീപത്തെ വെെദ്യുത പോസ്റ്റും തകര്‍ത്തു.
ഇടിയുടെ ആഘാതത്തില്‍ പോസ്റ്റ് രണ്ടായി ഒടിഞ്ഞ് കാറിന്റെ മുകളിലേയ്ക്ക് പതിച്ചു. മരിച്ച ജോർജിന്റെ സംസ്കാരം ഇന്ന് വൈകിട്ട് അഞ്ചിന് വെണ്ടോർ സെൻറ് മേരീസ് പള്ളിയിൽ നടക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories