Share this Article
KERALAVISION TELEVISION AWARDS 2025
കോണ്‍ക്രീറ്റ് മിക്‌സിംങ്ങ് യന്ത്രത്തില്‍ കൈ കുടുങ്ങി ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം
A non-state laborer met a tragic end after his hand got stuck in the concrete mixing machine

തൃശ്ശൂര്‍ കയ്പമംഗലം മൂന്നുപീടികയിൽ കോണ്‍ക്രീറ്റ് മിക്സിംങ്ങ്  യന്ത്രത്തിൽ കൈ കുടുങ്ങി ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം.   നിർദ്ദിഷ്ട ആറുവരി ദേശീയ പാതയുടെ ജോലിക്കായി എത്തിയ വെസ്റ്റ് ബംഗാൾ സ്വദേശി 30 വയസ്സുള്ള ബസുദേവ് സർക്കാർ  ആണ് മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെ മൂന്നുപീടികയിലെ പ്ലാന്റിൽ കോൺക്രീറ്റ് മിക്സറിൽ ജോലി ചെയ്യുന്നതിനിനെ ആയിരുന്നു അപകടം.  കൈ കൺ വെയർ ബെൽറ്റിൽ കുടുങ്ങുകയായിരുന്നു. ഉടൻ  മറ്റു തൊഴിലാളികൾ ചേർന്ന് കൈ യന്ത്രത്തിൽ നിന്ന് വേർപെടുത്തി എറണാകുളത്തെ  ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന്  പുലർച്ചെ  മരണപ്പെടുകയായിരുന്നു. കയ്പമംഗലം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories