Share this Article
Union Budget
ജാതി തോട്ടത്തിൽ പൊട്ടിവീണ വൈദ്യുതികമ്പിയില്‍ നിന്ന് ഷോക്കേറ്റ് 11കാരന്‍ മരിച്ചു
വെബ് ടീം
posted on 30-11-2023
1 min read
ELEVAN YEAR OLD DIED IN ELECTROCUTION

കൊച്ചി: മൂവാറ്റുപുഴ പേഴക്കാപ്പിള്ളിയില്‍ ഷോക്കേറ്റ് പതിനൊന്നുവയസുകാരന്‍ മരിച്ചു. ഇതരസംസ്ഥാന തൊഴിലാളിയുടെ മകന്‍ റാബുല്‍ ഹുസൈനാണ് മരിച്ചത്. പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേറ്റാണ് അപകടം ഉണ്ടായത്.

ജാതി തോട്ടത്തില്‍ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേല്‍ക്കുകയായിരുന്നു. റാബുല്‍ ഹുസൈനും,സഹോദരനും ആക്രി സാധനങ്ങള്‍ ശേഖരിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത് എന്ന് കരുതുന്നു.ഉടന്‍തന്നെ സഹോദരന്‍ നാട്ടുകാരെ വിവരമറിയിച്ചു. തുടര്‍ന്ന് നാട്ടുകാര്‍ എത്തി റാബുല്‍ ഹുസൈനെ തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 


ഒപ്പമുണ്ടായിരുന്ന സഹോദരന്റെ കാലിനും പൊള്ളലേറ്റിറ്റുണ്ട്.മൂവാറ്റുപുഴ പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories