Share the Article
News Malayalam 24x7
Palakkad
Palakkad Medical Negligence
പാലക്കാട് ചികിത്സാ പിഴവ്: 9 വയസ്സുകാരിയുടെ കൈ മുറിച്ചുമാറ്റി; വീഴ്ചയുണ്ടെങ്കിൽ കർശന നടപടി - ആരോഗ്യമന്ത്രി വീണാ ജോർജ് പാലക്കാട്‌ ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവ് കാരണം ഒൻപതു വയസുകാരിയുടെ വലതു കൈ മുറിച്ചു മാറ്റേണ്ടി വന്ന സംഭവത്തിൽ വീഴ്ച ഉണ്ടെങ്കിൽ കർശന നടപടി എടുക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. സംസ്ഥാന ആരോഗ്യ ഡയറക്ടർ നേരിട്ട് പരിശോധന നടത്തി അടിയന്തിര റിപ്പോർട്ട്‌ നൽകണമെന്ന് മന്ത്രി നിർദേശം നൽകി. ആശുപത്രിക്ക് വീഴ്ച പറ്റിയിട്ടില്ലെന്നാണ് ഡിഎംഒക്ക് ലഭിച്ച പ്രാഥമിക റിപ്പോർട്ട്‌. പാലക്കാട് പല്ലശ്ശന സ്വദേശി വിനോദിനിയുടെ വലതു കൈയാണ് മുറിച്ചുമാറ്റേണ്ടി വന്നത്. കളിക്കുന്നതിനിടെ വീണ് പരിക്കേറ്റ കുട്ടിക്ക് പാലക്കാട് ജില്ലാ ആശുപത്രിയിൽ നിന്നും വേണ്ടത്ര ചികിത്സ ലഭിച്ചില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം.സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും ഉൾപ്പടെ കത്ത് നൽകി.
1 min read
View All
High Court
13 വയസിനു താഴെയുള്ള 28 കുട്ടികളുടെ മരണം അന്വേഷിക്കണം; ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി പാലക്കാട് ജില്ലയിലെ 13 വയസിനു താഴെയുള്ള 28 കുട്ടികളുടെ ദുരൂഹമരണങ്ങളില്‍ നീതി തേടി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. വാളയാര്‍ സമര സമിതിയിലെ അഞ്ചംഗങ്ങള്‍ ചേര്‍ന്നാണ് പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്. ഹൈക്കോടതി ഫയലില്‍ സ്വീകരിക്കുകയും സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടുകയും ചെയ്തിട്ടുണ്ട്. 2010നും 2023-നും ഇടയില്‍ പാലക്കാട് ജില്ലയിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ 13 വയസ്സിനു താഴെ ഉള്ള 28 കുട്ടികളുടെ ദുരൂഹ മരണങ്ങളെക്കുറിച്ച് പുനരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. ഈ മരണങ്ങളെല്ലാം ആത്മഹത്യയാക്കി അവസാനിപ്പിച്ച കേസുകളാണെങ്കിലും, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകളും മറ്റ് തെളിവുകളും ഈ മരണങ്ങള്‍ കൊലപാതകങ്ങളാണെന്ന് സൂചിപ്പിക്കുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു. വിവരാവകാശ അപേക്ഷകള്‍ക്കും ഡി.ജി.പിക്ക് അയച്ച കത്തിനും പ്രതികരണം ലഭിക്കാത്തതിനാലാണ് ഹര്‍ജി ഫയല്‍ ചെയ്തതെന്ന് അംഗങ്ങള്‍ പറഞ്ഞു.
1 min read
View All
Manhunt Launched for Owner's Son After Worker Locked Up at Farmstay
ഫാംസ്റ്റേയില്‍ തൊഴിലാളിയെ പൂട്ടിയിട്ട സംഭവം; ഫാംസ്റ്റേയുടെ ഉടമയുടെ മകന്‍ പ്രഭുവിനായി തെരച്ചില്‍ പാലക്കാട് മുതലമടയില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട തൊഴിലാളി വെള്ളയ്യനെ മുറിയില്‍ പൂട്ടിയിട്ട് മര്‍ദിച്ച സംഭവത്തില്‍ ഫാംസ്റ്റേ ഉടമയുടെ മകന്‍ പ്രഭുവിനായി പൊലീസ് തെരച്ചില്‍ ഈര്‍ജിതമാക്കി. ഹോംസ്‌റ്റേ ഉടമ രംഗനായകി റിമാന്‍ഡിലാണ്. പട്ടികജാതി പീഡന നിയമപ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. വെള്ളയ്യനെ ഭകഷണം പോലും നല്‍കാതെ ആറ് ദിവസമാണ് ഫാംസ്‌റ്റേയില്‍ അടച്ചിട്ടത്. തോട്ടത്തില്‍ സൂക്ഷിച്ചിരുന്ന മദ്യം എടുത്തുകുടിച്ചു എന്നാരോപിച്ചാണ് വെള്ളയ്യനെ പൂട്ടിയിട്ടത്. വെള്ളയ്യനെ കാണാതായതോടെ നാട്ടുകാര്‍ പൊലീസിന്റെ സഹായത്തോടെ ഫാംസ്റ്റേ പൊളിച്ചാണ് വെള്ളയ്യനെ രക്ഷപ്പെടുത്തിയത്. ഫാംസ്റ്റേക്ക് പഞ്ചായത്തിന്റെ അനുമതിയില്ലെന്നാണ് വിവരം.
1 min read
View All
Brutal Assault on Tribal Youth
ആദിവാസി യുവാവിനെ മുറിയില്‍ പൂട്ടിയിട്ട് മര്‍ദിച്ച സംഭവം; പുറംലോകത്തെ അറിയിച്ച വയോധികനെ കാണാനില്ല പാലക്കാട് മുതലമടയില്‍ ആദിവാസി യുവാവിനെ അഞ്ചുദിവസം മുറിയില്‍ പൂട്ടിയിട്ട് മര്‍ദിച്ച സംഭവം പുറം ലോകത്തെ അറിയിച്ച വയോധികനെ കാണാനില്ലെന്ന് പരാതി. ഫാംസ്റ്റേയിലെ തൊഴിലാളി തിരുനാവകരസിനെയാണ് കാണാനില്ലെന്ന് നാട്ടുകാര്‍ പരാതി നല്‍കിയത്. കൊല്ലംകോട് പോലീസിലാണ് പരാതി നല്‍കിയത്. വെള്ളയ്യനെ പൂട്ടിയിട്ട് മര്‍ദിച്ചുവെന്ന് തിരുനാവകരസ് അറിയിച്ചതോടെയാണ് മുതലമട പഞ്ചായത്ത് അംഗം കല്‍പനാ ദേവിയുടെ നേതൃത്വത്തില്‍ നാട്ടുകാരും പോലീസും ചേര്‍ന്ന് യുവാവിനെ രക്ഷപ്പെടുത്തിയത്. കാണാതായ വയോധികനെ അപായപ്പെടുത്താന്‍ സാധ്യത ഉണ്ടെന്നും നാട്ടുകാര്‍ അറിയിച്ചു. അതേസമയം ആദിവാസി യുവാവിനെ മര്‍ദിച്ചെന്ന പരാതിയില്‍ വെസ്റ്റേണ്‍ ഗേറ്റ് വേയ്‌സ് ഉടമ പ്രഭുവിനെതിരെ കൊല്ലംകോട് പോലീസ് കേസെടുത്തു.
1 min read
View All
Nipah Virus Confirmed in Palakkad
നിപ സ്ഥിരീകരിച്ച പാലക്കാട് കുമരംപുത്തൂരില്‍ കനത്ത നിയന്ത്രണം നിപ സ്ഥിരീകരിച്ച പാലക്കാട് കുമരംപുത്തൂരില്‍ കനത്ത നിയന്ത്രണം. മരിച്ചയാളുടെ സമ്പര്‍ക്കപട്ടികയിലുള്ള 13 പേര്‍ പാലക്കാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ഐസൊലേഷനില്‍ തുടരുന്നു. ജില്ലയില്‍ 435 പേര്‍ സമ്പര്‍ക്ക പട്ടികയിലുണ്ട്. രോഗലക്ഷണമുള്ള കൂടുതല്‍ ആളുകളുടെ പരിശോധനാഫലം ഇന്ന് ലഭിച്ചേക്കും. കാരക്കുറിശി, കുമരംപുത്തൂര്‍, കരിമ്പുഴ പഞ്ചായത്തുകളിലെയും മണ്ണാര്‍ക്കാട് മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ കണ്ടെയ്ന്‍മെന്റ്‌ സോണിലെയും വാര്‍ഡുകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്കി. പ്രദേശത്ത് പൊലീസ് നിരീക്ഷണം ശക്തമാക്കി. നിയന്ത്രണം ലംഘിക്കുന്നത് തടയാന്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധന ആരംഭിച്ചു.
1 min read
View All
New Nipah Case Confirmed in Palakkad
സംസ്ഥാനത്ത് വീണ്ടും നിപ; പാലക്കാട് നാട്ടുകല്‍ സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു സംസ്ഥാനത്ത് വീണ്ടും നിപ. പാലക്കാട് നാട്ടുകല്‍ സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു. വിശദ പരിശോധനയ്ക്കായി പൂനൈ വൈറോളജി ലാബിലേക്ക് അയച്ച സാമ്പിള്‍ ഫലം പോസിറ്റീവായി. നാട്ടുകല്‍ കിഴക്കുപുറം മേഖലയെ കണ്ടെയ്ന്‍മെന്റ് സോണാക്കി. പ്രദേശത്ത് മൂന്ന് കിലോമീറ്റര്‍ പരിധിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ് . നൂറിലധികം പേരെ ഹൈറിസ്‌ക് പട്ടികയില്‍ ഉള്‍പ്പെടുത്തി. കൂടാതെ 3 ജില്ലകൾക്ക് ജാഗ്രത നിർദേശം നൽകി. കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകൾക്കാണ് നിർദേശം നൽകി.
1 min read
View All
Other News