Share this Article
Union Budget
ഡിവിഷൻ മാറ്റിയിരുത്തി, ഒന്നര മാർക്ക് കുറഞ്ഞതിന്റെ പേരിൽ മാനസിക പീഡനം, ഒൻപതാം ക്ലാസുകാരി ജീവനൊടുക്കിയതിൽ ബന്ധുക്കളുടെ ആരോപണം,പരാതി
വെബ് ടീം
5 hours 11 Minutes Ago
1 min read
asheer

പാലക്കാട്: ചോളോട് സ്വദേശിനിയായ  ഒൻപതാം ക്ലാസുകാരി  ആശീർ നന്ദയെ കഴിഞ്ഞ ദിവസം  തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.അധ്യാപകരുടെ മാനസിക പീഡനത്തെ തുടർന്നാണ് കുട്ടി ആത്മഹത്യ ചെയ്തത് എന്നാണ് ബന്ധുക്കളുടെ ആരോപണം. ഒന്നര മാർക്ക് കുറഞ്ഞത്തിന്റെ പേരിൽ അധ്യാപകർ മാനസികമായി പീഡിപ്പിച്ചുവെന്ന് അച്ഛൻ പ്രശാന്തും ബന്ധുക്കളും ആരോപിച്ചു. ശ്രീകൃഷ്ണപുരം സെൻറ് ഡൊമിനിക് സ്കൂളിനെതിരെയാണ് പരാതി.ഒൻപതാം ക്ലാസിൽ ക്ലാസ് തുടങ്ങി മാസങ്ങൾ പിന്നിട്ട ശേഷം ഡിവിഷൻ മാറ്റിയിരുത്തി. സ്വന്തം കൈപ്പടയിൽ ഇനി മാർക്ക് കുറഞ്ഞാൽ എട്ടാം ക്ലാസിൽ തന്നെ പഠനം തുടരാം എന്ന് എഴുതി വാങ്ങിച്ചുവെന്നും ബന്ധുക്കൾ ആരോപിച്ചു.മാതാപിതാക്കളുടെ മുൻപിൽ വച്ചാണ് ആശിർ നന്ദയെക്കൊണ്ട് എഴുതി വാങ്ങിച്ചത്.

പരാതിയുമായി മാതാപിതാക്കൾ പൊലീസിനെ സമീപിച്ചു.  അതേ സമയം  പാലക്കാട് ശ്രീകൃഷ്ണപുരം സെന്റ് ഡൊമനിക് സ്കൂളിലെ ഒൻപതാം ക്ലാസുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ ജില്ലാ കളക്ടർ  റിപ്പോർട്ട് ആവശ്യപ്പെട്ടു.  ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഓഫീസിലെ ഉദ്യോഗസ്ഥർ സ്കൂളിലെത്തി തെളിവെടുത്തു. സ്കൂളിൽ ഒരു പീഡനവും നടന്നിട്ടില്ലെന്നാണ് പ്രിൻസിപ്പൽ നൽകുന്ന വിശദീകരണം. വിദ്യാർഥിനിക്ക് കണക്ക് പരീക്ഷയിൽ മാർക്ക് കുറവായതിനാൽ മറ്റൊരു ക്ലാസ്സിലേക്ക് മാറ്റിയിരുന്നു. അത് സത്യമാണെന്നും സ്കൂൾ മാനേജ്‌മന്റ് വ്യക്തമാക്കി.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories