Share this Article
News Malayalam 24x7
പത്താം ക്ലാസ്സ് വിദ്യാര്‍ഥിനി ജീവനൊടുക്കി;15കാരിയെ കണ്ടെത്തിയത് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയിൽ
വെബ് ടീം
posted on 31-12-2025
1 min read
rishika

തിരുവനന്തപുരം: വര്‍ക്കലയില്‍ പത്താം ക്ലാസ്സ് വിദ്യാര്‍ഥിനിയെ ജീവനൊടുക്കി നിലയില്‍ കണ്ടെത്തി. അഞ്ചുതെങ്ങ് നെടുങ്ങണ്ട നളിനി ഭവനില്‍ ഋഷികയെയാണ് വീടിനുള്ളില്‍ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.കടക്കാവൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് ഋഷിക.

വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിക്കും. അഞ്ചുതെങ്ങ് പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories