Share this Article
News Malayalam 24x7
വെള്ളനാട് ട്രഷറിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി
Policeman Found Dead in Vellanad Treasury

തിരുവനന്തപുരം വെള്ളനാട് ട്രഷറിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. അരുവിക്കര സ്വദേശി രാജിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.  ഇദ്ദേഹം എആര്‍ ക്യാമ്പിലെ ഗ്രേഡ് എസ്ഐ ആയിരുന്നു. ഇന്നലെ രാത്രിയാണ് രാജ് വെള്ളനാട് ട്രഷറിയിൽ ഡ്യൂട്ടിക്ക് എത്തിയത്.

രാവിലെ മുറി തുറക്കാത്തതിനെ തുടര്‍ന്ന്  ഡ്യൂട്ടിക്ക് എത്തിയ പൊലീസുകാരൻ നടത്തിയ പരിശോധനയിലാണ് രാജിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആരോഗ്യ പരമായ പ്രശ്നങ്ങള്‍ക്ക് മരുന്ന് കഴിക്കുന്ന ആളാണ്‌ ഇദ്ദേഹമെന്നും ഹൃദയാഘാതം ആണെന്നാണ് കരുതുന്നതെന്നും പൊലീസ് പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories