കൊച്ചി തേവര കോന്തുരുത്തിയില്‍ സ്ത്രീയെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തല്‍. മൃതദേഹം കണ്ടെത്തിയ വീട്ടിലെ ജോര്‍ജ് എന്നയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. നിലവില്‍ ജോര്‍ജ് പൊലീസ് കസ്റ്റഡിയിലാണ്. സൗത്ത് പോലീസിന്റെ ചോദ്യം ചെയ്യലിലാണ് പ്രതി കൂറ്റം സമ്മതിച്ചത്. കൊല്ലപ്പെട്ടത് എറണാകുളം സ്വദേശിയെന്ന് സംശയം.
കൊല്ലപ്പെട്ടത് എറണാകുളം സ്വദേശിയായ ഒരു ലൈംഗിക തൊഴിലാളിയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. യുവതിയെ വീട്ടിലേക്ക് കൊണ്ടുവന്ന ശേഷം പണത്തെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് ജോർജ്ജ് പൊലീസിനോട് വെളിപ്പെടുത്തിയത്.
തർക്കത്തിനൊടുവിൽ ഇരുമ്പ് വടി ഉപയോഗിച്ച് യുവതിയുടെ തലയ്ക്ക് അടിക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം യുവതിയുടെ മൃതദേഹം ചാക്കിൽ പൊതിഞ്ഞ് വീടിന് പുറത്ത് ഉപേക്ഷിച്ചു. ഇന്ന് പുലർച്ചെ ശുചീകരണ തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടെത്തിയത്. മൃതദേഹത്തിനടുത്ത് മദ്യലഹരിയിൽ ഉറങ്ങുകയായിരുന്ന ജോർജ്ജിനെ കണ്ട് ഇവർ പോലീസിനെ അറിയിക്കുകയായിരുന്നു.
ആദ്യം യുവതിയെ അറിയില്ല എന്നായിരുന്നു ജോർജ്ജ് മൊഴി നൽകിയത്. എന്നാൽ, വീടിനുള്ളിൽ രക്തക്കറകളും മൃതദേഹം വലിച്ചിഴച്ച പാടുകളും കണ്ടെത്തിയതിനെ തുടർന്ന് സൗത്ത് പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഇയാൾ കുറ്റം സമ്മതിച്ചത്. മാത്രമല്ല, മൃതദേഹം പൊതിയാൻ ചാക്ക് വാങ്ങാനായി ഇയാൾ കടയിൽ പോയെന്ന വിവരവും നിർണ്ണായകമായി. നിലവിൽ ജോർജ്ജ് പൊലീസ് കസ്റ്റഡിയിലാണ്. യുവതിയുടെ പേരുൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിടാനായിട്ടില്ലെന്നും പൊലീസ് അന്വേഷണം തുടരുകയാണെന്നും അറിയിച്ചു.