Share this Article
News Malayalam 24x7
ക്ലാസ് ടെസ്റ്റിൽ മാർക്ക് കുറഞ്ഞു; 38 ഓളം വിദ്യാർഥികളെ ട്യൂഷൻ സെന്ററിലെ അധ്യാപകന്‍ മർദിച്ചതായി പരാതി
വെബ് ടീം
7 hours 12 Minutes Ago
1 min read
tution center

അഞ്ചൽ: ക്ലാസ് ടെസ്റ്റിൽ  മാര്‍ക്ക് കുറഞ്ഞതിന്‍റെ പേരില്‍ വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദിച്ച് പ്രൈവറ്റ് ട്യൂഷന്‍ സെന്‍ററിലെ അധ്യാപകന്‍. കൊല്ലം അഞ്ചൽ ഏരൂർ നെട്ടയത്ത് പ്രവർത്തിക്കുന്ന സ്വകാര്യ ട്യൂഷൻ സെന്‍ററിലാണ് സംഭവം. 38 ഓളം വിദ്യാർഥികൾക്കാണ് മർദനമേറ്റത്. കഴിഞ്ഞ ദിവസം വൈകിട്ട് 5.30 മുതൽ 9.30 വരെ നടന്ന നൈറ്റ് ക്ലാസ്സിൽ വച്ചാണ് സംഭവം.

40 ഓളം പത്താംക്ലാസ് വിദ്യാർത്ഥികൾക്ക് ക്ലാസ് ടെസ്റ്റ് നടത്തിയിരുന്നു. ഇതിൽ മാർക്ക് കുറഞ്ഞ 38 വിദ്യാർഥികളെയാണ് ട്യൂഷൻ സെന്‍റര്‍ ഉടമയും കെഎസ്ആർടിസി ജീവനക്കാരനുമായ അധ്യാപകനാണ്  മർദിച്ചത്.രണ്ട് മാർക്ക് കുറഞ്ഞതിന്റെ പേരിലായിരുന്നു മർദ്ദനമെന്നും റിപ്പോർട്ടുണ്ട്.മർദനത്തിൽ ഒരു വിദ്യാർത്ഥിനിയുടെ കൈ വിരലിന് ഒടിവ് സംഭവിച്ചിട്ടുണ്ട്. വിദ്യാർഥിനി അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

കഴിഞ്ഞ രണ്ട് മാസക്കാലമായി ഇവിടെ രാത്രികാല ക്ലാസ് നടന്നുവരികയാണെന്നും വിദ്യാർത്ഥികൾക്ക് മതിയായ വിശ്രമം ലഭിക്കുന്നില്ലെന്നും കുട്ടികൾ കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്നും രക്ഷിതാക്കൾ പറയുന്നു.സംഭവത്തിന് പിന്നാലെ പ്രതിക്ഷേധവുമായി എത്തിയ രക്ഷിതാക്കൾ ട്യൂഷൻ സെന്ററിന്റെ പ്രവർത്തനം തടഞ്ഞു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories