തൃശൂർ പീച്ചി ഡാം റിസർവോയറിൽ കണ്ടെത്തിയ കാട്ടാനക്കുട്ടി ചരിഞ്ഞു. ആനക്കുട്ടിക്ക് അവശത ഉണ്ടായിരുന്നതായി വനം വകുപ്പ് അറിയിച്ചു. ഇന്ന് രാവിലെയാണ് വാണിയംപാറ പ്ലാക്കോട് ചെളിയിൽ കുടുങ്ങിയ നിലയിൽ ആനയെ ടാപ്പിംഗ് തൊഴിലാളികൾ കണ്ടത്.
മൂന്നോ നാലോ മാസം പ്രായം വരും എന്നാണ് വനം വകുപ്പ് നിഗമനം.ആനക്കൂട്ടം കുട്ടി ആനയുടെ അടുത്ത് നിന്നും മാറാതിരുന്നതിനെ തുടർന്നാണ് ഉദ്യോഗസ്ഥരുടെ ശ്രമം വിഫലമായത്