Share this Article
News Malayalam 24x7
സെക്കന്റ് ഹാൻഡ് മൊബൈൽ വാങ്ങിയത് വിനയായി;'ചെയ്യാത്ത കുറ്റത്തിന് ജയിലിൽ കിടന്നത് 35 ദിവസം
Man Jailed for Buying a Second-Hand Mobile

നിരപരാധിയായ യുവാവ് തീഹാർ ജയിലിൽ അടയ്ക്കപ്പെട്ടത് 35 ദിവസം .ഇടുക്കി നെടുംകണ്ടത്ത് താമസിയ്ക്കുന്ന ഷമീം ആണ് ചെയ്യാത്ത കുറ്റത്തിന് ജയിലിൽ കിടന്നത് .

സമൂഹ മാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിയ്ക്കുമെന്ന് ഭീഷണിപെടുത്തി യുവതിയിൽ നിന്നും പണം തട്ടാൻ ശ്രമിച്ചു എന്ന കേസിലാണ് ഷെമീമിനെ ദില്ലി പോലിസ് അറസ്റ്റ് ചെയ്തത് .

ദില്ലി സ്വദേശിയായ യുവതിയുടെ അശ്ലീല വീഡിയോ പ്രചരിപ്പിയ്ക്കാതിരിയ്ക്കാൻ 30 ലക്ഷം രൂപ ആവശ്യപെട്ടു എന്നായിരുന്നു കേസ്. കഴിഞ്ഞ വർഷം നവംബർ 22 ന് ഷമീമിനെ നെടുംകണ്ടത് നിന്ന് ദില്ലി പോലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പെൺകുട്ടിയുടെ ആൺ സുഹൃത്താണ് ദൃശ്യങ്ങൾ പകർത്തി ആദ്യം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്.കേസിൽ ദില്ലി സ്വദേശി മാനവ് വിഹാരിയെ ദില്ലി പോലിസ് അറസ്റ്റ് ചെയ്തിരുന്നു.

നെടുംകണ്ടം സ്വദേശിയായ ഷമീമിന്റെ കൈവശം ഉണ്ടായിരുന്ന വിദേശ നമ്പറിൽ നിന്ന് യുവതിയെ വിളിയ്കുകയും വാട്സ് ആപ് കോൾ ചെയ്യുകയും ചെയ്‌തെന്നും പണം ആവശ്യപെട്ടന്നുമായിരുന്നു ഇയാൾക്ക് എതിരെയുള്ള കേസ്.

ചെന്നൈ സ്വദേശിയായ ഷമീം ആറു വർഷമായി നെടുംകണ്ടത് ആണ് താമസിയ്ക്കുന്നത്.  നെടുംകണ്ടത് നിന്നും ഇയാൾ ഒരു സെക്കന്റ് ഹാൻഡ് മൊബൈൽ ഫോൺ വാങ്ങിയിരുന്നു. ഈ മൊബൈലിന്റെ ഐ പി അഡ്രസിൽ നിന്നാണ് സന്ദേശം അയച്ചത് 

ഇത്തരം സന്ദേശങ്ങൾ ഒന്നും അയച്ചിട്ടില്ലെന്ന നിലപാടിൽ ഷമീം ഉറച്ചു നിന്നതോടെ മൊബൈൽ ഫോറൻസിക് പരിശോധനയ്ക് വിധേയമാക്കി. പരിശോധനയിൽ ഫോണിൽ നിന്നും തെളിവുകൾ ഒന്നും കണ്ടെത്താനായില്ല. ഒപ്പം ഷെമീമിന് ഒന്നാം പ്രതിയുമായോ പെൺകുട്ടിയുമായോ ബന്ധം ഉണ്ടെന്നുള്ളതിന്റെ തെളിവുകളും ലഭിച്ചില്ല.

ഇതോടെയാണ് ഇയാളെ കേസിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥൻ ദില്ലി കോടതിയിൽ അപേക്ഷ നൽകിയത് .എന്നാൽ ചെയ്യാത്ത കുറ്റത്തിന്  ജയിൽ കഴിഞ്ഞതിനൊപ്പം ഒരു വർഷത്തോളം മനസികമായും പീഡിപ്പിയ്ക്കപ്പെട്ടു .

ഷമീമിന്റെ കൈവശം ഉണ്ടായിരുന്ന ഫോണിന്റെ ഐ പി അഡ്രസ് ഉപയോഗിച്ച് സന്ദേശം അയച്ചത് ആരെന്ന് ഇതുവരെയും കണ്ടെത്താൻ പോലീസിന് ആയിട്ടില്ല.

ജനുവരി 10ന് കേസ് വീണ്ടും കോടതി പരിഗണിയ്ക്കുമ്പോൾ വെറുതെ വിടുമെന്നും ഉണ്ടായ മാനകേടുകളെല്ലാം ഇല്ലാതാകുകുമെന്നുമുള്ള വിശ്വാസത്തിലാണ് ഷമീം ഇപ്പോൾ. അഭിഭാഷകരായ ബിജു പി രാമനും ജോൺ തോമസ് അറയ്ക്കലുമാണ് ഷെമീമിനായി കോടതിയിൽ ഹാജരായത്

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories