 
                                 
                        കണ്ണൂർ: മട്ടന്നൂർ നഗരസഭ കൗൺസിലർ കുഴഞ്ഞുവീണ് മരിച്ചു. ടൗൺ വാർഡ് കൗൺസിലർ ഇന്ദിര നഗർ ശിശിരത്തിൽ കെ.വി. പ്രശാന്ത് (52) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ വാർഡിൽനിന്ന് നഗരസഭ ഓഫിസിലേക്ക് വരുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. കോൺഗ്രസ് പ്രതിനിധിയായാണ് നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
പ്രശാന്തിന്റെ മരണത്തിൽ  അനുശോചിച്ച് നാളെ മട്ടന്നൂർ ടൗണിൽ കോൺഗ്രസ്  ഹർത്താൽ  ആചരിക്കും 
 
                             
             
                         
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                    