Share this Article
News Malayalam 24x7
കളിക്കുന്നതിനിടയിൽ അഞ്ചുവയസ്സുകാരൻ കുളത്തിൽ മുങ്ങി മരിച്ചു
വെബ് ടീം
posted on 01-10-2025
1 min read
HARSAN

കോട്ടയം: വൈക്കം ഉദയനാപുരത്ത് അഞ്ചുവയസ്സുകാരൻ കുളത്തിൽ മുങ്ങി മരിച്ചു. ബീഹാർ സ്വദേശി അബ്ദുൽ ഗഫാറിന്റെ മകൻ ഹർസാൻ ആണ് മരിച്ചത്. ബന്ധുക്കളായ കുട്ടികളോടൊപ്പം കുളത്തിന്റെ കരയിൽ കളിക്കുകയായിരുന്നു. ഇതിനിടയിൽ വെള്ളത്തിൽ വീഴുകയായിരുന്നു.

ഇരുമ്പുഴിക്കര എൽപി സ്കൂളിലെ വിദ്യാർഥിയാണ് ഫർസാൻ. ബീഹാര്‍ സ്വദേശികളായ കുടുംബം കഴിഞ്ഞ അഞ്ചുവര്‍ഷമായി ഇരുമ്പുഴിക്കരയിലാണ് താമസം.കൂടെയുണ്ടായിരുന്ന കുട്ടികളുടെ ശബ്ദം കേട്ടെത്തിയ നാട്ടുകാര്‍ ഹര്‍സാന്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories