കണ്ണൂർ കാനായിൽ വിദ്യാർത്ഥികളെ തെരുവുനായകൾ ആക്രമിച്ചു. ആക്രമണത്തിൽ വിദ്യാർത്ഥിനിയുടെ വസ്ത്രങ്ങൾ കടിച്ചുകീറി. കാനായി മീൻകുഴി ഡാമിന് സമീപം നായകൾ കുട്ടികളെ ആക്രമിക്കുകയായിരുന്നു. വിദ്യാർത്ഥിനി വീട്ടിലേയ്ക്ക് ഓടിക്കയറിയതുകൊണ്ട് ആക്രമണത്തിൽ നിന്ന് തലനാരിടയ്ക്ക് രക്ഷപ്പെട്ടു.