Share this Article
ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ തീപിടിത്തം
Fire at Baby Memorial Hospital Kozhikode

കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയുടെ സി ബ്ലോക്കിൽ തീപിടിത്തം. നിർമ്മാണം നടക്കുന്ന എസി പ്ലാന്റിനാണ് തീപിടിച്ചത്. ഷോർട്ട് സർക്യൂട്ട് ആണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

തീപിടിത്തത്തെ തുടർന്ന് ആശുപത്രിയുടെ ടെറസിൽ നിന്നും വലിയ തോതിൽ പുക ഉയർന്നത് പരിഭ്രാന്തി പരത്തി. ഉടൻ തന്നെ ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം ആരംഭിച്ചു. നിലവിൽ തീ നിയന്ത്രണവിധേയമാണെന്ന് അധികൃതർ അറിയിച്ചു.


മുൻകരുതലിന്റെ ഭാഗമായി സി ബ്ലോക്കിലെ രോഗികളെ മറ്റ് വാർഡുകളിലേക്ക് താൽക്കാലികമായി മാറ്റിയിട്ടുണ്ട്. രോഗികളും ജീവനക്കാരും സുരക്ഷിതരാണെന്നും, അപകടത്തിൽ ആർക്കും പരിക്കില്ലെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.


തീപിടിത്തമുണ്ടായ കെട്ടിടത്തിന്റെ ഭാഗത്ത് നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്നതിനാൽ, അവിടെ രോഗികളോ മറ്റ് ജീവനക്കാരോ ഉണ്ടായിരുന്നില്ല. തീ ഐസിയു, സർജിക്കൽ വാർഡ് തുടങ്ങിയ നിർണ്ണായക വിഭാഗങ്ങളിലേക്ക് വ്യാപിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories