Share this Article
News Malayalam 24x7
പാത്രിയര്‍ക്കീസ് ബാവായുടെ കല്‍പന; കാതോലിക്കാ ബാവായ്ക്കടുത്ത ചുമതല ജോസഫ് മോര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായ്ക്ക്
വെബ് ടീം
posted on 05-11-2024
1 min read
JACOBITE

കൊച്ചി/പുത്തന്‍കുരിശ്: ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ ദേഹ വിയോഗത്തെ തുടര്‍ന്ന് മറ്റൊരു ക്രമീകരണം ഉണ്ടാകുന്നതുവരെ കാതോലിക്കാ ബാവായ്ക്കടുത്ത ചുമതല മലങ്കര മെത്രാപ്പോലീത്ത  ജോസഫ് മോര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തായ്ക്ക് നല്‍കിക്കൊണ്ട്  പാത്രിയര്‍ക്കീസ് ബാവാ കല്‍പന പുറപ്പെടുവിച്ചു.നിലവിൽ മലങ്കര മെത്രാപ്പോലീത്തയും കൊച്ചി ഭദ്രാസനാധിപനുമാണ് ജോസഫ് മോർ ഗ്രീഗോറിയോസ്.

എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് വിളിച്ചു കൂട്ടുവാനും, അദ്ധ്യക്ഷത വഹിക്കുവാനും ഉള്ള അധികാരവും കല്‍പനയില്‍ നല്‍കിയിട്ടുണ്ട്. 2024 നവംബര്‍ മാസം 02-ാം തീയതി No. EI 65/24 ാം നമ്പര്‍ കല്‍പനയിലൂടെയാണ് പാത്രിയര്‍ക്കീസ് ബാവാ ഇക്കാര്യം അറിയിച്ചത്. സഭയിലെ അഭിവന്ദ്യരായ മെത്രാപ്പോലീത്താമാര്‍ക്കും, പള്ളികള്‍ക്കും പാത്രിയര്‍ക്കീസ് ബാവായുടെ കല്‍പന ഇതിനോടകം അയച്ചുകഴിഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories