Share this Article
News Malayalam 24x7
ഊഞ്ഞാല്‍ കെട്ടിയ കല്‍ത്തൂണ്‍ ഇളകി ദേഹത്ത് വീണ് പതിനാലുകാരന് ദാരുണാന്ത്യം
വെബ് ടീം
posted on 27-04-2024
1 min read

A 14-year-old boy met a tragic end when a stone pole he was tied to a swing shook and fell on his body.

കണ്ണൂര്‍ തലശ്ശേരിയില്‍ ഊഞ്ഞാല്‍ കെട്ടിയ കല്‍ത്തൂണ്‍ ഇളകി ദേഹത്ത് വീണ് പതിനാലുകാരന് ദാരുണാന്ത്യം. തലശ്ശേരി പാറാല്‍ ചൈത്രം വീട്ടില്‍ കെ.പി.ശ്രീനികേതാണ്  മരിച്ചത്. തിരുവങ്ങാട് വലിയ മാടാവില്‍ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ശ്രീനികേത്. വെള്ളിയാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു അപകടം.

പാലയാട് ഹയര്‍ സെക്കന്ഡറി സ്‌കൂള്‍ അദ്ധ്യാപകന്‍ മഹേഷിന്റെയും വലിയ മാടാവില്‍ സ്‌കൂള്‍ അധ്യാപിക സുനിലയുടെയും മകനാണ് ശ്രീനികേത് . സഹോദരി ലക്ഷ്മി നന്ദ - തലശേരി സെന്റ് ജോസഫ് പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories