പത്തനംതിട്ട തിരുവല്ല പുളിക്കീഴ് ബെവ്‌കോ വെയര്‍ഹൗസിലെ തീപിടിത്തം. കത്തിപ്പോയത് ഒരു ലക്ഷം കെയ്‌സ് മദ്യം. സംഭവത്തില്‍ ബെവ്‌കോ എംഡി ഹര്‍ഷിത അട്ടല്ലുരി ഇന്ന് സ്ഥലം സന്ദര്‍ശിക്കും. ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം. ഔട്‌ലെറ്റിന്റെ കെട്ടിടവും ഗോഡൗണും പൂർണമായും കത്തിനശിച്ചു. രണ്ടുമണിക്കൂറിന് ശേഷമാണ് തീ നിയന്ത്രണവിധേയമായത്. ഇപ്പോഴും ചെറിയ തോതില്‍ തീ കത്തുന്നുണ്ട്. സമീപ പ്രദേശങ്ങളിലെ ബിവറേജ് ഔട്ട്‌ലെറ്റുകളിലേക്ക് മദ്യം വിതരണം ചെയ്യുന്ന പ്രധാന ഗോഡൗണ്‍ ആണിത്.