വാകേരിയിലെ നരഭോജി കടുവയെ പിടിക്കാനാകാതെ വനംവകുപ്പ്. കടുവയ്ക്കായി ഇന്നും തെരച്ചില് ഊര്ജ്ജിതമാക്കിയിരിക്കുകയാണ്. കാല്പാടുകള് കണ്ടെത്തിയ സ്ഥലം കേന്ദ്രീകരിച്ചാണ് പരിശോധന. അതിനിടെ ഇന്നലെ കേരള - കര്ണാടക അതിര്ത്തിയായ ഗുണ്ടല്പേട്ടയിലും കടുവ മനുഷ്യനെ കൊന്ന് ഭക്ഷിച്ചു.