Share this Article
News Malayalam 24x7
വ്യാജ മദ്യ നിർമാണം; ഡോക്ടർ ഉൾപ്പെടെ ആറു പേർ പിടിയിൽ
Fake liquor making unit busted in Thrissur; Six people, including a doctor, were arrested

തൃശൂർ പെരിങ്ങോട്ടുകരയിൽ വൻ വ്യാജ മദ്യ നിർമാണ കേന്ദ്രം കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഡോക്ടർ ഉൾപ്പെടെ ആറു പേർ എക്സൈസ്  പിടിയിലായി.ഇരിങ്ങാലക്കുട സ്വദേശി ഡോ.അനൂപ്, കോട്ടയം സ്വദേശികളായ റെജി, റോബിൻ, തൃശൂർ കല്ലൂർ സ്വദേശി സിറിൾ, കൊല്ലം സ്വദേശി മെൽവിൻ, തൃശൂർ ചിറയ്ക്കൽ സ്വദേശി പ്രജീഷ് എന്നിവരാണ് പിടിയിലായത്.

സ്പിരിറ്റ് എത്തിച്ച് മദ്യം നിർമിക്കുന്ന ഇവിടെ നിന്ന് 1,200 ലിറ്റർ മദ്യം കണ്ടെത്തി. അറസ്റ്റിലായ ഡോക്ടർ അനൂപ് സിനിമയിൽ അഭിനയിച്ചിട്ടുണ്ട്


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories