Share this Article
News Malayalam 24x7
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയില്‍ നിന്ന് സ്വര്‍ണം തട്ടിയെടുത്തു
Defendant

മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയില്‍നിന്ന് 15 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍. ചാപ്പനങ്ങാടി സ്വദേശി നബീറാണ് അറസ്റ്റിലായത്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയിയുടെ ജ്യേഷ്ഠന്റെ ഭാര്യയുടെ 24 പവന്‍ സ്വര്‍ണ്ണാഭരണങ്ങളാണ് ഇയാള്‍ തന്ത്രപൂര്‍വം കൈക്കലാക്കിയത്.

ആഭരണം കാണാനില്ലെന്ന കുടുംബത്തിന്റെ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടി സുഹൃത്തായ നബീറിന് സ്വര്‍ണം കൈമാറിയ വിവരം മനസ്സിലായത്. തുടര്‍ന്നാണ് ഇയാൾ പിടിയിലായത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories