Share this Article
KERALAVISION TELEVISION AWARDS 2025
വീടിനരികില്‍ സ്വകാര്യ റിസോര്‍ട്ടുകാര്‍ ഭീമന്‍കിണര്‍ നിര്‍മ്മിച്ചതോടെ ഉറക്കം നഷ്ടപ്പെട്ട് ഒരു കുടുംബം

A family lost sleep after private resorts built bigwell next to their house

വീടിനരികിൽ സ്വകാര്യ റിസോർട്ടുകാർ ഭീമൻ കീണർ നിർമ്മിച്ചതോടെ ഉറക്കം നഷ്ടപ്പെട്ട് ഒരു കുടുംബം. ഇടുക്കി ആനച്ചാൽ ചിത്തിരപുരത്ത് താമസിച്ചുവരുന്ന പള്ളിപുറത്ത് വീട്ടിൽ അയിഷയും  കുടുംബവുമാണ് മഴ പെയ്തതോടെ ഏത് നിമിഷവും നിലം പതിക്കാവുന്ന വീട്ടിൽ കഴിയുന്നത്.

തങ്ങളുടെ സ്വര്യൈ ജീവിതം ഇല്ലാതായതോടെ വിഷയത്തിൽ സർക്കാർ ഇടപെടൽ വേണമെന്നാണ് ഈ കുടുംബത്തിൻ്റെ ആവശ്യം. എപ്പോൾ വേണമെങ്കിലും വീട് ഇടിയാൻ ഇടയുള്ള വലിയൊരു ദുരന്തത്തിനു മുമ്പിൽ പകച്ചു നിൽക്കുകയാണ് ആനച്ചാൽ ചിത്തിരപുരം സ്വദേശിയായ അയിഷയും കുടുംബവും.

തങ്ങളുടെ വീടിനോട് ചേർന്ന പുരയിടത്തിൽ സ്വകാര്യ റിസോർട്ടുകാർ അൻബത് അടിയിലധികം ഭീമൻ കിണർ നിർമ്മിച്ചതോടെയാണ് ഈ കുടുംബത്തിൻ്റെ ഉറക്കംനഷ്ടമായത്.മഴക്കാലമെത്തിയതോടെ വീട് അപ്പാടെ ഇടിഞ്ഞ് ഭീമൻ കിണറിൽ പതിക്കുമെന്ന നിലയിലാണ് ഉള്ളത്.

കിണറിന് വലിയ താഴ്ച്ചയുണ്ട്.മഴ പെയ്തതോടെ കിണർ നിറഞ്ഞ് സമീപത്തെ വഴിയിലുടെ ഓഴുകാൻ തുടങ്ങി . റിസോർട്ടുകാർ നിർമ്മിക്കുന്നത് ഭീമൻ കുളമാണെന്നും ഇത്രത്തോളം അപകട സാധ്യത നിറഞ്ഞതാണെന്നും അയിഷയും കുടുംബവും വളരെ വൈകിയാണ് മനസ്സിലാക്കിയത്.

അപകടാവസ്ഥയിലുള്ള വീട് ഉപേക്ഷിച്ച് പോകുക ഈ കുടുംബത്തിൻ്റെ ജീവിതം താളം തെറ്റിക്കുന്നതാണ്.കുഞ്ഞുങ്ങളടക്കം 5 പേർ ഈ വീട്ടിൽ താമസക്കാരായുണ്ട്. ഇതിനോടകം അയിഷ ജില്ലാ കളക്ടറക്കടക്കം  വിവിധയിടങ്ങളിൽ പരാതി നൽകി കഴിഞ്ഞു.

വീട് വാസയോഗ്യമല്ലെന്ന് ജിയോളജി അധികൃതർ വിധിയെഴുതുകയും ചെയ്തു.തങ്ങളുടെ സ്വര്യൈ ജീവിതം ഇല്ലാതായതോടെ വിഷയത്തിൽ സർക്കാർ ഇടപെടൽ വേണമെന്നാണ് ഈ കുടുംബത്തിൻ്റെ ആവശ്യം.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories