Share this Article
KERALAVISION TELEVISION AWARDS 2025
പാറശ്ശാലയില്‍ ആംബുലന്‍സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു
latest news from parassala thiruvananthapuram

തിരുവനന്തപുരം പാറശ്ശാലയില്‍ ആംബുലന്‍സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. കായംകുളം സ്വദേശി ഹരികുമാറാണ് മരിച്ചത്.

പാറശ്ശാല ഇടിച്ചയ്ക്കാപ്ലാമൂട്ടിലായിരുന്നു അപകട. അമിതവേഗത്തില്‍ തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്ന ആംബുലന്‍സ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍  ബൈക്ക് യാത്രക്കാരായ ഹരികുമാറും ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടിയും റോഡില്‍ തെറിച്ച് വീണു.ഇരുവരെയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഹരികുമാര്‍ മരിച്ചു.

പരിക്കേറ്റ പെണ്‍കുട്ടി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സിയിലാണ്. ആംബുലന്‍സില്‍ ഉണ്ടായിരുന്ന രോഗിയെ മറ്റൊരു ആംബുലന്‍സില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.  


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories