Share this Article
News Malayalam 24x7
ഏഴു വയസുകാരിയെപീഡിപ്പിച്ച മദ്രസാ അധ്യാപകന്‍ പോലീസ് പിടിയില്‍
Madrasah teacher who molested a seven-year-old girl was arrested by the police

ഏഴു വയസുകാരിയെപീഡിപ്പിച്ച മദ്രസാ അധ്യാപകന്‍ പോലീസ് പിടിയില്‍.പുനലൂര്‍ വെഞ്ചേമ്പ് സഫലി ജമാഅത്ത് പള്ളിയില്‍ മദ്രസ അദ്ധ്യാപകനായ മലപ്പുറം സ്വദേശി മുഹമ്മദ് റംഷാദിനെ ആണ് പുനലൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

മലപ്പുറം സ്വദേശിയായ മുഹമ്മദ് റംഷാദ് മദ്രസയില്‍ പഠിക്കാനായി എത്തിയ ഏഴു വയസ്സുകാരിയെ ഒരു വര്‍ഷമായി പല സമയങ്ങളിലായി പീഡിപ്പിച്ചെന്നാണ് കേസ്. കുട്ടിയുടെ പെരുമാറ്റത്തില്‍ചില മാറ്റങ്ങള്‍കണ്ടതോടെ വീട്ടുകാര്‍ കുട്ടിയോട് വിവരങ്ങള്‍ തിരക്കിയപ്പോഴാണ്

പീഡന വിവരം കുട്ടി വീട്ടുകാരോട് പറയുന്നത് തുടര്‍ന്ന് വീട്ടുകാര്‍ പുനലൂര്‍ പോലീസില്‍ പരാതി നല്‍കി. പീഡന വിവരം പുറത്തു അറിഞ്ഞപ്പോള്‍ തന്നെ മുഹമ്മദ് റംഷാദ് ഒളിവില്‍ പോകുകയും ചെയ്തു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പുനലൂര്‍ പോലീസ് പ്രതിക്കായി നടത്തിയ അന്വഷണത്തില്‍ മലപ്പുറത്ത് നിന്നുമാണ് ഇയാളെ പിടികൂടിയത്. പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു വൈദ്യ പരിശോധന നടത്തിയ ശേഷം പുനലൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories