ആലപ്പുഴ: മത്സ്യത്തൊഴിലാളികളെ ബാധിച്ചാൽ സീ പ്ലെയിൻപദ്ധതിയെ എതിർക്കുമെന്ന് സിഐടിയു മത്സ്യത്തൊഴിലാളി യൂണിയൻ സംസ്ഥാന സെക്രട്ടറി പി.പി ചിത്തരഞ്ജൻ എംഎൽഎ.ആലപ്പുഴയുടെ അടിയന്തരാവശ്യമല്ല സീപ്ലെയിൻ, അതുകൊണ്ട് ജില്ലയിലേക്ക് സ്വാഗതം ചെയ്യുന്നില്ല.
മത്സ്യത്തൊഴിലാളികൾക്ക് ദോഷകരമല്ലാത്ത വിധത്തിൽ ആണ് പദ്ധതിയെങ്കിൽ അംഗീകരിക്കുമെന്നും ചിത്തരഞ്ജൻ പറഞ്ഞു.
2013 ൽ പി.പി ചിത്തരഞ്ജൻ്റെ നേതൃത്വത്തിൽ പദ്ധതിക്കെതിരെ സമരം ചെയ്തിരുന്നു.