Share this Article
News Malayalam 24x7
ആരാധകരെ ആവേശത്തിലാഴ്ത്തി സൂര്യ തലസ്ഥാനത്ത്
surya

ആരാധകരെ ആവേശത്തിലാഴ്ത്തി തമിഴ് നടൻ സൂര്യ തലസ്ഥാനത്ത്. ഏറ്റവും പുതിയ ചിത്രമായ കങ്കുവയുടെ പ്രമോഷൻ പരിപാടികൾക്കെത്തിയ നടനെ  സംഘാടകരും ആരാധകരും ചേർന്ന് സ്വീകരിച്ചു. ഒക്ടോബർ 10ന് ചിത്രം ആഗോളവ്യാപകമായി 38 ഭാഷകളിൽ തീയേറ്ററുകളിലെത്തും.  

നടിപ്പിൻ നായകനെ തലസ്ഥാനത്ത് സ്വീകരിച്ചത് നൂറുകണക്കിന് ആരാധകരാണ്. പ്രിയ നടനെ കാത്ത് ആരാധകർ കാത്തുന്നിന്നത് മണിക്കൂറുകൾ. ഒടുവിൽ ആരാധകരെ ആവേശത്തിലാഴ്ത്തി കൂൾ എൻട്രികാറിൽ കയറിയതിന് ശേഷവും സൺറൂഫിനുള്ളിലൂടെ ആരാധകരെ കൈ വീശി കാട്ടി നടൻ പുറത്തേക്ക്..

സൂര്യയെ നായകനാക്കി സംവിധായകൻ ശിവ ഒരുക്കിയ ബ്രഹ്മാണ്ഡ തമിഴ് ചിത്രം കങ്കുവയുടെ പ്രേമോഷൻ പരിപാടികൾക്കായാണ് നടൻ തലസ്ഥാനത്ത് എത്തിയത്. വൈകിട്ട് നിശാഗന്ധിയിൽ വെച്ച് നടക്കുന്ന  പരിപാടിയിലും സൂര്യ പങ്കെടുക്കും..




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories