Share this Article
News Malayalam 24x7
തൃശൂർ കണിമംഗലം പാടം റോഡില്‍ ബസ് മറിഞ്ഞ് അപകടം; 30 പേർക്ക് പരുക്ക്
Bus overturned accident on Kanimangalam padam road, Thrissur

തൃശൂർ കണിമംഗലം പാടം റോഡില്‍ ബസ് മറിഞ്ഞ് അപകടം. തൃപ്പയാര്‍ - അമ്മാടം - തൃശൂർ റൂട്ടില്‍ സർവീസ് നടത്തുന്ന  ബസാണ്  മറിഞ്ഞത്. അപകടത്തിൽ 30ഓളം പേര്‍ക്ക് പരിക്കേറ്റു. രാവിലെയായതിനാൽ നിരവധി യാത്രക്കാർ ബസിലുണ്ടായിരുന്നു. ഇവരിൽ 30ഓളം പേരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. 

സ്കൂൾ, കോളജ് വിദ്യാർഥികളും രാവിലെ ജോലി ആവശ്യങ്ങൾക്കായി പോകുന്നവരുമായിരുന്നു ബസിലുണ്ടായിരുന്ന യാത്രക്കാരിൽ ഭൂരിഭാഗവും. ഇവരിൽ ഒരാളുടെ പരിക്ക് സാരമുള്ളതാണ്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories