തൃശൂർ നെടുപുഴയിൽ വാക്കുത്തർക്കത്തിനിടെ മർദ്ദനമേറ്റയാൾ മരിച്ചു.ബി.ജെ.പി സ്ഥാനാര്‍ഥി സദാനന്ദന്‍ വാഴപ്പുള്ളിയുടെ സഹോദരൻ സന്തോഷാണ് മര്‍ദനമേറ്റു ചികിത്സയിലിരിക്കെ മരിച്ചത്.നെടുപുഴ പള്ളിക്ക് സമീപം ഇക്കഴിഞ്ഞ രണ്ടാം തീയതി ആയിരുന്നു മർദ്ദനമേറ്റത്.
കോൾ കൃഷിയുമായി ബന്ധപ്പെട്ട തർക്കത്തിൽ നെടുപുഴ സ്വദേശി ഗണേഷാണ് സന്തോഷിനെ മർദ്ദിച്ചത്.ഗുരുതരമായി പരിക്കേറ്റ സന്തോഷ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച മരിച്ചു. മർദിച്ച കേസിൽ അറസ്റ്റിലായ ഗണേഷ് നിലവിൽ റിമാൻഡിൽ ആണ്.